23 December Monday

വിമാനത്താവളത്തിൽ 20 കാരന്റെ പരാക്രമം; ഹെലികോപ്‌റ്റർ തകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020

ഭോപ്പാല്‍> ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി അക്രമം തനടത്തിയ 20കാരൻ ഹെലികോപ്റ്റര്‍ തകർത്തു.

തുടർന്ന്‌ യാത്രക്ക്‌ തയ്യാറായി നിന്ന സ്പൈസ് ജെറ്റ് വിമാനത്തിന് മുമ്പില്‍ പോയിരുന്നു. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇവിടെനിന്നും സിഐഎസ്എഫ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.ഏറെ സുരക്ഷിതമായ മേഖലയിലാണ്‌ അക്രമം നടന്നത്‌.

ഒരാള്‍ വിമാനത്താവളത്തില്‍ അനധികൃതമായി കയറിയതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ലോകേഷ് സിന്‍ഹ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top