30 October Wednesday

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശവാദം; കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ചെന്നൈ > തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടിയ വിദ്യാർഥിക്ക് പരിക്ക്. കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാദത്തെ തുടർന്നാണ് 19കാരനായ വിദ്യാർഥി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയത്.

കർപ്പഗം എഞ്ചിനീയറിംഗ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സ് പഠിക്കുന്ന മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയത്.  അമാനുഷിക  ശക്തിയുണ്ടെന്നും ഒരു ശക്തിക്കും തന്നെ അപായപ്പെടുത്താനാകില്ലെന്നും പ്രഭു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്.

വിദ്യാർത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. പ്രഭുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. സംഭവത്തിൽ ചെട്ടിപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top