22 December Sunday

കോടതിമുറിയിൽ അഭിഭാഷകരും ജഡ്ജും തമ്മിൽ കയ്യാങ്കളി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

ലക്നൗ > കോടതിമുറിയിൽ അഭിഭാഷകരും ജഡ്ജും തമ്മിൽ കയ്യാങ്കളി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിചാർജ് നടത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവം. കേസിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്നാണ് കയ്യാങ്കളി നടന്നത്. ലാത്തി ചാർജിൽ നിരവധി അഭിഭാഷകർക്ക് പരിക്കേറ്റു.

കസേരകൾ ഉൾപ്പെടെ എടുത്തെറിഞ്ഞായിരുന്നു സംഘർഷം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ബാർ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് കോടതിയിൽ അഭിഭാഷകനും ജഡ്ജിയും തമ്മിൽ വാക്കേറ്റം ഉണ്ടായത്. തുടർന്ന് ജഡ്ജിയുടെ ചേംബറിന് ചുറ്റും അഭിഭാഷകർ തടിച്ചുകൂടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top