22 December Sunday
കനത്ത മഴ തുടരുന്നു

ഹിമാചലിൽ മേഘവിസ്ഫോടനം; 13 പേർ മരിച്ചു; 45 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

Video grabe image

സമേജ്> ഹിമാചൽ പ്രദേശിലെ സമേജ്, ബാ​ഗി പാലങ്ങളു‌ടെ സമീപമുണ്ടായ മേഘവിസ്ഫോടനത്തിൽ 13 മരിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ ദുരന്തത്തിൽ 45 പേരെ കാണാതായി. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ഡി ജില്ലയിലെ ജോ​ഗീന്ദർ ന​ഗറിൽ കഴിഞ്ഞ 24 മണിക്കൂറിൽ 110 മിമീ അതിശക്തമായ മഴയാണ് ലഭിച്ചത്. ഹിമാചൽ പ്രദേശിലെ താഴ്ന്ന പ്രദേശങ്ങളായ ബിലാസ്പൂർ, ഹമിർപൂർ, കൻ​ഗ്ര, ചമ്പ, മണ്ഡി എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top