ഷിംല> ഹിമാചലിലെ കുളുവിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മണാലി- ലേ ദേശീയ പാത അടച്ചു. റോഡിലേക്ക് ഉരുളൻ കല്ലുകൾ ഒലിച്ചെത്തിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ആളപായമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്പിതിയിൽ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ് വഴി തിരിച്ചുവിട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മേഘവിസ്‌ഫോടനത്തെ തുടർന്ന് മണാലിയിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ പൽചാനിൽ നിരവധി വീടുകൾ ഒലിച്ചുപോയി. പ്രദേശത്ത് വൈദ്യുതി പൂർണമായും തടസപ്പെട്ടു. മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..