19 December Thursday

ബിഹാറിൽ 42 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

പ്രതീകാത്മകചിത്രം

പട്ന > ബിഹാറിൽ നിന്ന് 42 കോടിയോളം രൂപ വില വരുന്ന കൊക്കെയ്ൻ പിടികൂടി. റവന്യൂ ഇന്റലിജൻസ് വിഭാ​ഗമാണ് (ഡിആർഐ) ബിഹാറിൽനിന്നും 4.2 കിലോ​ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തായ്‌ലൻഡിൽ നിന്ന് ഭൂട്ടാൻ വഴിയാണ് ലഹരി എത്തിയതെന്നാണ് വിവരം.

ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നയാൾ ബിഹാറിൽ ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുണ്ടായ പരിശോധനയിലാണ് അറസ്റ്റ്. ബുധനാഴ്ച ബിഹാറിലെ മുസാഫർപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഡൽഹിയിലേക്ക് ലഹരിയെത്തിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top