22 December Sunday

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടി വിലവരുന്ന കൊക്കെയ്ൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

പ്രതീകാത്മകചിത്രം

ന്യൂഡൽഹി > ന്യൂഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 കിലോയോളം വരുന്ന കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപയോളം വില മതിക്കുന്ന കൊക്കെയ്ൻ രമേഷ് ന​ഗർ ഏരിയയിൽ നിന്നുമാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താനുപയോ​ഗിച്ച കാറിലെ ജിപിഎസ് ട്രാക്ക് ചെയ്താണ് പൊലീസ് ​ഗോഡൗണിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. ലഘുഭക്ഷണത്തിന്റെ പാക്കറ്റുകളിലാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

ഒക്ടോബർ രണ്ടിന് സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു. ഇതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് നി​ഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top