12 December Thursday

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

കോയമ്പത്തൂർ > കോയമ്പത്തൂരിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. എൽ ആൻഡ് ടി ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ് (55), പേരക്കുട്ടി ആരോൺ ജേക്കബ് (2 മാസം) എന്നിവരാണ് മരിച്ചത്.

ആരോണിന്റെ അമ്മ അലീനയെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാവിലെ 11ഓടെയായിരുന്നു അപകടം. ഓൾട്ടോ കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top