22 December Sunday

ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ ചെയ്തെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ലഖ്നൗ > ഉത്തർപ്രദേശിലെ ​ഗ്രേറ്റർ നോയിഡയിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി. നവംബർ 12ന് ​ഗ്രേറ്റർ നോയിഡയിലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിലാണ് സംഭവം. ഏഴുവയസുകാരൻ യുധിഷ്ഠിറിന്റെ ഇടതു കണ്ണിൽ നിന്നും ഇടയ്ക്കിടെ വെള്ളം വരുന്നതിനാലാണ് ചികിത്സ തേടിയതെന്ന് കുട്ടിയുടെ അച്ഛൻ നിതിൻ ഭട്ടി പറഞ്ഞു.

ആനന്ദ് സ്പെക്ട്രം ആശുപത്രിയിലെ ഡോക്ടർ ആനന്ദ് വർമയാണ് കുട്ടിയെ ചികിത്സിച്ചത്. പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ കണ്ണിൽ പ്ലാസ്റ്റിക് പോലെയൊരു വസ്തുവിന്റെ സാന്നിധ്യമുള്ളതായും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ പറഞ്ഞു. 45,000 രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചിലവായത്. കഴിഞ്ഞ ചൊവ്വയാണ് ശസ്ത്രക്രിയ നടന്നത്.

വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയുടെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ  ശസ്ത്രക്രിയ ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്.  ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടറും മറ്റ് ജീവനക്കാരും രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്നും പൊലീസ് പറഞ്ഞു. ​ഗൗതം ബുദ്ധ ന​ഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top