17 September Tuesday

മണിപ്പൂരിൽ സം​ഘർഷം തുടരുന്നു; കോളേജുകൾ അടച്ചിടും: ഇന്റർനെറ്റ് സംവിധാനം വിച്ഛേദിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ഇംഫാൽ > മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കോളേജുകൾ അടച്ചിടാൻ തീരുമാനം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിച്ചു. മൂന്ന് ജില്ലകളിൽ കർഫ്യുവും ഏർപ്പെടുത്തി. സംഘർഷ മേഘലയിൽനിന്ന് തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനാണ് നടപടിയെന്നാണ് മണിപ്പൂർ സർക്കാരിന്റെ വാദം. മുമ്പും കലാപം രൂക്ഷമായ സാഹചര്യത്തിൽ മാസങ്ങളോളം ഇന്റർനെറ്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിശ്ചേദിക്കപ്പെട്ടിരുന്നു.

കുക്കികളുടെ പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള ക്വാട്ടകളും മെയ്‌തികൾക്കും അനുവദിക്കുന്ന കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ മെയ്തി- കുക്കി വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒന്നരവർഷമായിട്ടും സംഘർഷം തടയുന്നതിൽ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾ പരാജയപ്പെട്ടതോടെ ജനങ്ങൾ രോഷാകുലരാണ്‌. സംഘർഷത്തിൽ നിരവധി പേർക്ക് ​ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ കാങ്പോക്പിയിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശത്തെ ചില വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top