22 December Sunday

തെരഞ്ഞെടുപ്പ് തോൽവി: ഒഡിഷ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ന്യൂഡൽഹി> തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ ഒഡിഷയിലെ കോൺ​ഗ്രസ് കമ്മിറ്റി പാർടി പിരിച്ചുവിട്ടു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയാണ്  ഒഡിഷയിലെ കോൺ​ഗ്രസ് കമ്മിറ്റികളുടെ സമ്പൂർണ പിരിച്ചുവിടലിന് അം​ഗീകാരം നൽകിയത്.

കോൺ​ഗ്രസ് പ്രദേശ് കമ്മറ്റി, ജില്ലാ, ബ്ലോക്ക്, മണ്ഡലം കമറ്റികളാണ് പിരിച്ചുവിട്ടത്. പുതിയ അധ്യക്ഷന്മാരെ നിയമിക്കുന്നതുവരെ നിലവിലെ പ്രസിഡന്റുമാർ ആക്ടിം​ഗ് പ്രസിഡന്റുമാരായി തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top