22 December Sunday

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കില്ല; അട്ടിമറിയെന്ന് കോൺ​ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ന്യൂഡൽഹി> ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം അട്ടിമറിയെന്ന് കോൺ​ഗ്രസ്. ഫലം  അപ്രതീക്ഷിതവുമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോൺ​ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹരിയാണയിലെ ജങ്ങളുടെ തീരുമാനങ്ങൾക്കുമെതിരാണ് വിധി. ഇത് കൃത്രിമത്വത്തിന്റെ വിജയമാണെന്നും ജനഹിതത്തെ അട്ടിമറിച്ച വിജയമാണെന്നും ജയറാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പവൻ ഖേരയും ആശങ്ക ഉന്നയിച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ ഫലം ഇലക്ഷൻ കമ്മീഷന്റെ വെ‌ബ്സൈ‌റ്റിൽ അപ്ഡേറ്റാകാൻ വൈകുന്നത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള സാധ്യതയിലേക്കാണ്‌ വഴി തുറക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top