ന്യൂഡൽഹി > നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടിയതിനു പിന്നാലെ നിർഭയയുടെ അമ്മ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞു. ‘വധശിക്ഷ ഒരിക്കലും നടപ്പാകില്ല’ എന്നു പ്രതികളുടെ അഭിഭാഷകൻ കോടതിയിൽവച്ചു തന്നെ വെല്ലുവിളിച്ചതായി ആശാദേവി മാധ്യമങ്ങളോടു പറഞ്ഞു. മകൾക്കു നീതിക്കു ലഭിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും പ്രതികളെ തൂക്കിലേറ്റുന്നത് വരെ അവസാനിപ്പിക്കില്ലെന്നും അവർ പറഞ്ഞു. ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും നിര്‍ഭയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
ഡൽഹി പട്യാല ഹൗസ് കോടതിയാണ് വെള്ളിയാഴ്ച നിർഭയ കേസിലെ നാലു പ്രതികളുടെയും മരണവാറന്റ് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചു. എല്ലാ പ്രതികളുടെയും ദയാഹർജി തള്ളിയശേഷമേ വധശിക്ഷ നടപ്പാക്കാവൂ. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്ന് കോടതി അറിയിച്ചു. ശനിയാഴ്ചയാണ് പ്രതികളെ തൂക്കിലേറ്റേണ്ടിയിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..