23 December Monday

പാചകവാതകം: ന്യായീകരണവുമായി കേന്ദ്രം

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

ന്യൂഡൽഹി
അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില വർധിച്ചതിനാലാണ്‌ ആഭ്യന്തരവിപണിയിൽ വില കൂട്ടിയതെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഡൽഹി  തെരഞ്ഞെടുപ്പ്‌ ഫലം വന്നതിനു പിന്നാലെ ഒരു സിലിണ്ടർ പാചകവാതകത്തിന്‌ 144.50 രൂപ  വർധിച്ചപ്പിച്ചതിനെതിരെ രൂക്ഷവിമർശമുയർന്ന സാഹചര്യത്തിലാണ്‌ കേന്ദ്രത്തിന്റെ വിശദീകരണം.

ജനുവരിയിൽ അന്താരാഷ്ട്ര വിപണിയിൽ പാചകവാതകത്തിന്റെ വില ടണ്ണിന്‌ 448 ഡോളറിൽനിന്ന്‌ 567 ഡോളറായി വർധിച്ചെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. പാചകവാതകത്തിന്റെ അന്താരാഷ്ട്ര വില ആധാരമാക്കിയാണ്‌ ആഭ്യന്തരവില നിശ്ചയിക്കുന്നത്‌.
സബ്‌സിഡിരഹിത സിലിണ്ടറിനുമാത്രമേ വിലവർധന ബാധകമാകൂ. സബ്‌സിഡി സിലിണ്ടറുകളുടെ സബ്‌സിഡി തുകയിൽ കേന്ദ്ര സർക്കാർ ആനുപാതികമായ വർധന വരുത്തും. നിലവിൽ 153.86 രൂപയായിരുന്ന സബ്‌സിഡി തുക 291.48 രൂപയായി ഉയർത്തും–- മന്ത്രാലയം വാർത്താക്കുറിപ്പിൽ
അവകാശപ്പെട്ടു.

സബ്‌സിഡി സിലിണ്ടറുകൾക്ക്‌ വിലവർധന ബാധകമാകില്ലെന്ന്‌ സർക്കാർ അവകാശപ്പെടുമ്പോഴും ഉപയോക്താക്കൾ ഉയർന്ന വില മുൻകൂർ നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top