26 December Thursday

മഗധ് എക്‌സ്‌പ്രസിന്റെ കപ്ലിംഗ് പൊട്ടി; ഒഴിവായത്‌ വലിയ അപകടം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

photo credit: X

പാട്ന> ന്യൂഡൽഹിയിൽ നിന്ന് ഇസ്‌ലാംപൂരിലേക്ക്‌ പോവുകയായിരുന്ന മഗധ് എക്‌സ്‌പ്രസിന്റെ (20802)  കപ്ലിംഗ് പൊട്ടി.  ഇതേ തുടർന്ന്‌ ട്രൈയിൻ രണ്ടായി വേർപ്പെട്ടു. എസ്-7-ൻ കോച്ചും എസ്-6-കോച്ചുമാണ്‌ വേർപ്പെട്ടത്‌. ബീഹാറിലെ ബക്‌സർ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തെത്തുടർന്ന്‌ റെസ്‌ക്യൂ ടീമും സാങ്കേതിക സംഘങ്ങളും സ്ഥലത്തെത്തി. യാത്രക്കാർക്ക്‌ നേരിട്ട ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കമെന്ന്‌ ഉദ്യോഗസ്ഥർ  പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top