25 November Monday

ഇന്ത്യക്കുള്ള യാത്രാ വിലക്ക് ഒമാന്‍ നീട്ടി; നിയന്ത്രണങ്ങളില്‍ ഇളവ്

അനസ് യാസിന്‍Updated: Wednesday Jun 2, 2021

മനാമ> കോവിഡ് പാശ്ചാത്താലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഒമാന്‍ വീണ്ടും നീട്ടി. തീരുമാനം ശനിയാഴ്ച പ്രാബല്യത്തില്‍ വരും.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, ബ്രിട്ടന്‍, ഈജിപ്ത്, സുഡാന്‍, ഇത്യോപ്യ, നൈജീരിയ, ടാന്‍സാനിയ, സിറാലിയോണ്‍, ഫിലിപ്പൈന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ വഴി യാത്ര ചെയ്തവര്‍ക്കും വിലക്കുണ്ട്.ഏപ്രില്‍ 24 വൈകീട്ട് മുതലാണ് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തിയത്. മെയ് നാലിന് ഇത് ദീര്‍ഘിപ്പിച്ചു.

അതേസമയം, രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഒമാന്‍ ഇളവ് പ്രഖ്യാപിച്ചു. നൂറുപേരെ മാത്രം പ്രവേശിപ്പിച്ച് അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍ക്ക് പള്ളി തുറക്കാം. എന്നാല്‍ ജുമുഅ നമസ്‌കാരത്തിന് അനുമതിയില്ല.
ഗവര്‍ണറേറ്റുകളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ നാലുവരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

കടകള്‍, റസ്റ്ററോണ്ടുകള്‍, കഫേകള്‍, കോംപ്ലക്സുകള്‍ എന്നിക്ക് 50 ശതമാനം ശേഷിയല്‍ പ്രവര്‍ത്തിക്കാം. 12 വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്ക് പ്രവേശന വിലക്ക് നീക്കി.


പ്രദര്‍ശന കേന്ദ്രങ്ങള്‍, വിവാഹ ഹാളുകള്‍, ആള്‍കൂട്ടങ്ങള്‍ക്ക് കാരണമാകുന്ന കച്ചവട സ്ഥാപനങ്ങള്‍ എന്നിവക്ക് 30 ശതമാനം ശേഷിയിലും ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തികള്‍ക്കും ജമ്മിനും പകുതി ശേഷിയിലും പ്രവര്‍ത്തിക്കാം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top