22 December Sunday

മതമൗലികവാദികളുടെ മുതലെടുപ്പ്‌ 
ശ്രമം തടയണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ന്യൂഡൽഹി
ബംഗ്ലാദേശിലെ ജനകീയമുന്നേറ്റം അവസരമായി കണ്ട്‌ വിദേശശക്തികളുടെ സഹായത്തോടെ മുതലെടുപ്പ്‌ നടത്താൻ വലതുപക്ഷവും മതമൗലികവാദ ശക്തികളും നടത്തുന്ന ശ്രമം പരാജയപ്പെടുത്തണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ പ്രവർത്തിക്കണം.

അഴിമതിയിൽ മുങ്ങിയ, ഏകാധിപത്യസ്വഭാവത്തിൽ നീങ്ങിയ ഷെയ്‌ഖ്‌ ഹസീന സർക്കാർ വിദ്യാർഥികൾ നയിച്ച ജനകീയപ്രക്ഷോഭത്തിലാണ്‌ പുറത്താക്കപ്പെട്ടത്‌. ജനകീയപ്രതിഷേധം ക്രൂരമായി അടിച്ചമർത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട 300ൽപരം പേരുടെ വിയോഗത്തിൽ പിബി അഗാധ ദുഃഖം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top