08 September Sunday

കൻവർ യാത്ര: ഭിന്നിപ്പിക്കൽ ഉത്തരവ്‌ പിൻവലിക്കണം-- 
സിപിഐ എം

പ്രത്യേക ലേഖകൻUpdated: Sunday Jul 21, 2024

മുസഫർ നഗറിൽ മുസ്ലിമായ ഉടമയുടെ പേര്‌ പ്രദർശിപ്പിച്ച കടയ്ക്കു മുന്നിലൂടെ നീങ്ങുന്ന തീർഥാടകർ

ന്യൂഡൽഹി
കൻവർ ഘോഷയാത്ര കടന്നുപോകുന്ന പാതയിലുള്ള ഭക്ഷണശാലകളുടെ ഉടമസ്ഥർ അവരുടെ പേര്‌ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സർക്കാരുകളുടെ ഉത്തരവ്‌ ഭരണഘടനാ വിരുദ്ധവും പൗരന്മാർക്ക്‌ തുല്യത വ്യവസ്ഥചെയ്യുന്ന മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.


 ബിജെപി സർക്കാരുകളുടെ ഇത്തരം നടപടികൾ വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിക്കുന്നതിനൊപ്പം ജാതി സംഘർഷങ്ങൾക്കും  ജാതീയമായ അടിച്ചമർത്തലുകൾ ശക്തിപ്പെടുന്നതിനും ഇടയാക്കും. ഉത്തരവ്‌ ഉടൻ പിൻവലിക്കണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും നീതി എന്നിവ ഉറപ്പ്‌ നൽകുന്ന ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ നിഷേധിച്ച്‌ മനുസ്‌മൃതിയിൽ അധിഷ്‌ഠിതമായ സമൂഹം സൃഷ്ടിക്കാനാണ്‌ ബിജെപി ലക്ഷ്യമിടുന്നത്‌. 
  
   അപകടകരവും ഭിന്നിപ്പ്‌ സൃഷ്ടിക്കുന്നതുമായ നീക്കത്തിൽനിന്ന്‌ ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സർക്കാരുകളെ പിന്തിരിപ്പിക്കാനായി സമ്മർദ്ദം ചെലുത്തണമെന്ന്‌ ബിജെപി ഘടകകക്ഷികളോട്‌ പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top