24 December Tuesday

ജസ്‌വീന്ദർ സിങ്‌ സിപിഐ എം മധ്യപ്രദേശ്‌ സംസ്ഥാന സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024


മഹൂ(ഇൻഡോർ)
സിപിഐ എം മധ്യപ്രദേശ്‌ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി ജസ്‌വീന്ദർ സിങ്ങിനെ തെരഞ്ഞെടുത്തു. 30 അംഗ സംസ്ഥാനകമ്മിറ്റിയും രൂപീകരിച്ചു.   ഡോ. ബി ആർ അംബേദ്‌കറുടെ ജന്മഗ്രാമമായ മഹൂവിൽ ചേർന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്‌ഘാടനം ചെയ്‌തു. ആർഎസ്‌എസിന്റെയും ബിജെപിയുടെയും കടന്നാക്രമണത്തിൽനിന്ന്‌ ഭരണഘടനയെ സംരക്ഷിേക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ്‌ മഹൂവിൽ സമ്മേളനം സംഘടിപ്പിച്ചത്‌. ജസ്‌വീന്ദർ സിങ്‌ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു.

പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ, കേന്ദ്രസെക്രട്ടറിയേറ്റംഗം ആർ അരുൺകുമാർ എന്നിവർ അഭിവാദ്യം ചെയ്‌തു. 26 ജില്ലയിൽനിന്നായി 198 പ്രതിനിധികൾ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ സുഭാഷിണി അലി, അശോക്‌ ധാവ്‌ളെ, വിക്രം സിങ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top