23 December Monday

മുണ്ടക്കൈ ദുരന്തം: യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സഹായം നൽകണം; സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ഫോട്ടോ: ബിനുരാജ്‌

ന്യൂഡൽഹി> വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി പേർ മരിച്ച സംഭവത്തിൽ  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അനുശോചനം രേഖപ്പെടുത്തി. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകുമെന്നും സംസ്ഥാന സർക്കാരുമായി ചേർന്ന്‌  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി  പൊളിറ്റ്‌ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിൽ കാര്യക്ഷമമായ‌ രീതിയിൽ  കേരള സർക്കാരും രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും  രക്ഷാപ്രവർത്തനങ്ങൾ  ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്‌.

ചൊവ്വാഴ്ച പുലർച്ച വയനാട്ടിലെ മുണ്ടക്കൈലുണ്ടായ ദുരന്തത്തിൽ ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 63 പേർ മരണപ്പെടുകയും നൂറിലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. ദുരന്തത്തിൽ വീട്, കൃഷി മറ്റു വസ്തുവകകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ദുരന്തത്തിൽപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സിപിഐ എം അനുശോചനത്തിൽ പറഞ്ഞു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top