29 December Sunday

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്‌ സുരക്ഷ ഉറപ്പുവരുത്തുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

ന്യൂഡൽഹി > ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്‌ സുരക്ഷ ഉറപ്പുവരുത്തുക എന്ന് പ്രസ്‌താവനയിലൂട ആവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണെന്നും ബംഗ്ലാദേശിലെ താൽക്കാലിക സർക്കാർ എത്രയും പെട്ടന്ന്‌ നടപടികളെടുക്കണമെന്നും  പ്രസ്‌താവനയിൽ സിപിഐ എം പറയുന്നു.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്‌. അവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവവികാസങ്ങൾ അവിടെ നടക്കുന്നുണ്ട്‌. ഒരു വിഭാഗം വർഗീയ വിഭജനത്തിന്‌ വേണ്ടി ശ്രമിക്കുമ്പോഴും ബംഗ്ലാദേശിലെ ഭരണാധികാരികൾ ഇതുവരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്തെ സമാധനാത്തിനും ഐക്യത്തിനും വേണ്ടി ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാർ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ബംഗ്ലാദേശ്‌ വിഷയത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികൾ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്‌. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും ആക്രമിക്കുന്ന വർഗീയവാദികളുടെ ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ല. വർഗീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയം ബംഗ്ലാദേശിനായാലും ഇന്ത്യക്കായാലും ദോഷകരമാണെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top