22 December Sunday

ജഡ്ജിക്കെതിരെയുള്ള വിമർശനം കോടതിയലക്ഷ്യമാകില്ല: മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ചെന്നൈ > ജഡ്ജിക്കെതിരെയുള്ള വിമർശനങ്ങളും അധിഷേപവും കോടതിയലക്ഷ്യമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ആർഎസ് ഭാരതിക്കെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം. യൂട്യൂബറായ സവുക്കു ശങ്കർ നൽകിയ ഹർജിയാണ് തള്ളിയത്.

ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മമുണ്യം, വി ശിവജ്ഞാനം എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിരീക്ഷണം. ഇത്തരം വിമർശനങ്ങൾ കോടതിയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നും ബഞ്ച് അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top