23 September Monday

ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി. പിറകുവശത്തെ ടയറാണ് കണ്ടെത്തിയത്.  ഇത് അർജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

പിന്നിലെ ടയറുകൾ കയർ കുരുങ്ങിയ നിലയിലായിരുന്നു. ഹൗസിം​ഗ് ഉൾപ്പെടെയുള്ള ഭാ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെത്തിയ കയറും ക്രാഷ് ​ഗാർ‍‍ഡും അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേവി അടയാളപ്പെടുത്തിയ 30 മീറ്റർ ചുറ്റളവിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.

ഷിരൂരിൽ ഗംഗാവലി പുഴയോരത്ത് തിരച്ചിലിനിടെ ഇന്നലെ അസ്ഥി കണ്ടെത്തിയിരുന്നു. അസ്ഥി ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് ലാബിലേക്ക് മാറ്റി. തിരച്ചിലിന് ഔദ്യോ​ഗിക അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുങ്ങൽ വിദ​ഗ്ധൻ ഊശ്വർ മാൽപെ ഇന്നലെ മടങ്ങി. ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് ​ഗം​ഗാവലി പുഴയിൽ പുരോ​ഗമിക്കുന്നത്.


  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top