22 December Sunday

"കൗമാരക്കാരികൾ ലൈംഗികാസക്തി നിയന്ത്രിക്കണം' ; വിവാദ ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


ന്യൂഡൽഹി
കൗമാരക്കാരികൾ ലൈംഗികാസക്തി നിയന്ത്രിക്കാൻ പഠിക്കണമെന്നത്‌ ഉൾപ്പെടെ വിവാദനിരീക്ഷണങ്ങളുള്ള കൽക്കട്ടാ ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി. അനാവശ്യമായ നിരീക്ഷണങ്ങളാണ്‌ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന്‌ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ, ജസ്‌റ്റിസ്‌ ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 25കാരനെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി.

ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കിയുള്ള വിധിന്യായത്തിൽ പോക്‌സോ കേസുകളിലെ വിധിന്യായങ്ങൾ കോടതികൾ എങ്ങനെ തയ്യാറാക്കണമെന്ന കാര്യത്തിൽ വിശദമായ മാർഗനിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്‌. 2023 ഒക്ടോബറിൽ ജസ്‌റ്റിസ്‌ ചിത്തരഞ്‌ജൻ ദാഷ്‌, പാർഥസാരഥിസെൻ എന്നിവർ അംഗങ്ങളായ കൽക്കട്ടാ ഹൈക്കോടതി ബെഞ്ചാണ്‌ വിവാദഉത്തരവ്‌ പുറപ്പെടുവിച്ചത്‌. വിവാദനിരീക്ഷണം നടത്തിയ ജസ്‌റ്റിസ്‌ ചിത്തരഞ്‌ജൻദാഷ്‌ താൻ ഒരു ആർഎസ്‌എസുകാരനാണെന്ന് വിരമിക്കല്‍ പ്രസം​ഗത്തില്‍ വെളിപ്പെടുത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top