ന്യൂഡൽഹി
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമശ്വാസവും (ഡിആർ) മൂന്നു ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയരും. ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ഡിഎ വർധനവ്. ഒക്‌ടോബർ ശമ്പളം മുതൽ ലഭിച്ചുതുടങ്ങും. വർഷത്തിൽ രണ്ടുതവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ പരിഷ്‌കരിക്കുന്നത്.
ഡിഎ വർധനവ് 49.18 ലക്ഷം ജീവനക്കാർക്കും 69.89 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. മാർച്ചിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ നാലു ശതമാനം ഉയർത്തി.
2025–-26 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചു. കടുകിന്റെ താങ്ങുവില ക്വിന്റലിന് അഞ്ഞൂറ് രൂപയും ചുവന്ന പരിപ്പിന്റെ താങ്ങുവില 275 രൂപയും ഗോതമ്പിന്റെ താങ്ങുവില 150 രൂപയും കൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..