24 December Tuesday

രാഷ്ട്രപതിഭവനിലും പേരുമാറ്റം, ദർബാർ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകൾ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ന്യൂഡൽഹി> രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകൾ മാറ്റി. ​ഗണതന്ത്ര മണ്ഡപ്, അശോക മണ്ഡപ് എന്നിങ്ങനെയാണ് പേരുകൾ മാറ്റിയത്. രാഷ്ട്രപതിയുടെ സെക്രട്ടറിയറ്റ് പേരുകൾ മാറ്റി വിജ്ഞാപനമിറക്കി.

2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ മുതൽ സ്ഥലങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പേരുകൾ മാറ്റുന്നത് തുടർക്കഥയാവുകയാണ്. നേരത്തെ രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ​ഗേറ്റ് വരെയുള്ള രാജ്പഥിനെ കർത്തവ്യപഥ് എന്ന് പേരുമാറ്റിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top