22 December Sunday

ലേയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

ശ്രീനഗര്‍> ജമ്മു കശ്മീരിലെ ലേയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ലഡാക്കിലെ ദുര്‍ബുക്കില്‍ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

 പരിക്കേറ്റവരെ ലേയിലെ ജില്ല ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു.200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രികളില്‍ എത്തിച്ചത്.ലേയില്‍ നിന്ന് കിഴക്കന്‍ ലഡാക്കിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top