26 December Thursday

ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ചു, ക്രൂര മര്‍ദനം; ആത്മഹത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

ലക്‌നൗ>  പിറന്നാള്‍ ആഘോഷത്തിനിടെ ക്രൂരമായി മര്‍ദ്ദനമേറ്റതില്‍ മംനംനൊന്ത് ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 17 കാരനായ വിദ്യാര്‍ഥിയാണ് റാഗിംഗ് സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്തത്.യുപിയിലെ ഭസ്തി ജില്ലയിലാണ് സംഭവം.

 വിദ്യാര്‍ഥിയെ  വലിച്ചിഴക്കുകയും   അക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും  തുപ്പല്‍ നക്കിയെടുക്കാനും നിര്‍ബന്ധിച്ചു. അക്രമികള്‍  പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ആക്ഷേപം സഹിക്കാനാകാതെ മാനസീകാവസ്ഥ തകരാറിലായ  വിദ്യാര്‍ഥി  തൂങ്ങിമരിക്കുകയായിരുന്നു.

 10ാംക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂരമായ അവസ്ഥ നേരിടേണ്ടി വന്നത്. അമ്മാവന്റെ വീടായ കരപ്റ്റംഞ്ജിലാണ് കുട്ടി താമസിച്ചിരുന്നത്. 

പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യം അനുകൂല തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറായില്ല.  രണ്ട് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നരേം അവരെ വെറുതെ വിട്ടു. എന്നാല്‍മൃതദേഹവുമായി കുടുംബം  പൊലീസ് സൂപ്രണ്ടിനടുത്തെത്തി നീതി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്തതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. നാലാം പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.


 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top