22 December Sunday

സൽമാൻ ഖാനെയും സീഷൻ സിദ്ദിഖിയെയും കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

സൽമാൻ ഖാൻ, സീഷൻ സി​ദ്ദിഖി

നോയിഡ > ബോളിവുഡ് താരം സൽമാൻ ഖാനെയും കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നോയിഡയിൽ നിന്നാണ് ​ഗുഫ്റാൻ ഖാൻ എന്ന 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പണം നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

ഒക്ടോബർ 12നാണ് ലോറൻസ് ബിഷ്ണോയിയുടെ സംഘം ബാബാ സി​ദ്ദിഖിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം സൽമാൻ ഖാനും സീഷനും നേരെ വധഭീഷണി വ്യാപകമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top