23 October Wednesday

വായുമലിനീകരണം രൂക്ഷം: ഡൽഹിയിൽ കൽക്കരി ഉപയോഗവും വിറക്‌ കത്തിക്കലും നിരോധിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2024

ന്യൂഡൽഹി> ശൈത്യം അടുത്തതോടെ ഡൽഹിയിലെ വായനിലവാര സൂചിക താഴേക്ക്‌. വായുമലിനീകരണം നേരിടാൻ കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ ദേശീയ തലസ്ഥാന പ്രദേശത്ത്‌ വിറക്‌ കത്തിക്കൽ, കൽക്കരി ഉപയോഗം, ഡീസൽ ജനറ്റേറുകളുടെ പ്രവർത്തനം എന്നിവ നിരോധിച്ചു.

ഹരിയാന, പഞ്ചാബ്‌, യുപി സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും ഡൽഹിയിലെ വായുമലിനീകരത്തെ സ്വാധീനിക്കുന്നുണ്ട്‌. വായുനിലവാര സൂചിക 335 ആയാണ്‌ ചൊവ്വാഴ്‌ച താഴ്‌ന്നത്‌. തിങ്കളാഴ്‌ച 310 ആണ്‌ പലയിടത്തും രേഖപ്പെടുത്തിയത്‌. ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ പ്രമാണിച്ച്‌ പടക്കം പൊട്ടിക്കുന്നത്‌ ദിവസങ്ങൾക്ക്‌ മുമ്പേ നിരോധിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top