ന്യൂഡൽഹി
വിഷപ്പുകയും മൂടൽമഞ്ഞും ദൂരക്കാഴ്‌ച ഇല്ലാതാക്കിയതോടെ യുപിയിൽ വാഹനാപകടം വ്യാപകമാകുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. യുപിയിലെ ബുലന്ദ്‌ഷഹറിലെ ദേശീയ പാത-യിൽ ബൈക്ക് യാത്രികനായ മെയിൻപുരി സ്വദേശി മൻഷാറാം ട്രക്കിടിച്ച് മരിച്ചു. ബദൗണിലുണ്ടായ മറ്റൊരപകടത്തിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ സന്തോഷ് സിങ്ങും മരിച്ചു.
ആഗ്ര-–-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ നാസിർപൂരിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു. തകരാറിലായ പിക്കപ്പ് ട്രക്ക് നിർത്തിയിട്ടത് മറ്റുവാഹനങ്ങളുടെ ഡ്രൈവർമാർ കാണാത്തതായിരുന്നു അപകടകാരണം. നിരവധി പേർക്ക് പരിക്കുണ്ട്. ഗ്രേറ്റർ നോയിഡയിൽ ചൊവ്വാഴ്ച പുലർച്ചെ ഈസ്റ്റേൺ പെരിഫറൽ ഹൈവേയിൽ പുലർച്ചെ രണ്ട് ട്രക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ശക്തമായ മൂടൽമഞ്ഞ് വാഹനഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..