23 November Saturday

ശെെത്യകാലം ; ഡൽഹിയിൽ 
വായുനിലവാരം ഇടിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


ന്യൂഡൽഹി
ശൈത്യകാലം അടുത്തിരിക്കെ തലസ്ഥാന നഗരമേഖലയിൽ (എൻസിആർ) വായുനിലവാര സൂചിക (എക്യുഐ) താഴേക്ക്‌. മോശം വിഭാഗത്തിൽനിന്ന്‌ വളരെ മോശം വിഭാഗത്തിലേക്കാണ്‌ താഴ്‌ന്നത്‌. ന്യൂ മോട്ടി ബാഗ് 360, ആനന്ദ് വിഹാറിൽ 345, ഡൽഹി സർവകലാശാല പരിസരം 330, ഇന്ദിര ഗാന്ധി വിമാനത്താവളം 313 എന്നിങ്ങനെയായിരുന്നു ഞായറാഴ്‌ച ‘വളരെ മോശം’ വിഭാഗത്തിലെ എക്യുഐ രേഖപ്പെടുത്തിയത്‌. ഇന്ത്യാഗേറ്റ്‌ പരിസരത്തെ കർത്തവ്യപഥിൽ 266 ആയിരുന്നു ഞായർ വൈകിട്ട്‌ രേഖപ്പെടുത്തിയത്‌. 201-–-300  മോശം ഗണത്തിലും 301–-400 വളരെ മോശം ഗണത്തിലും 401–-500 അപകടവുമാണ്‌.

രാജ്യതലസ്ഥാന മേഖലയിൽ മലിനീകരണം നിയന്ത്രിക്കാനുള്ള കർമപദ്ധതിയുടെ രണ്ടാംഘട്ട മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കുന്നത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇതിനായി പാർക്കിങ്‌ ഫീസ്‌ വർധിപ്പിച്ചു.

സിഎൻജി വാഹനങ്ങളും ബസുകളും മെട്രോ സർവീസുകളും ആശ്രയിക്കാൻ കമീഷൻ അഭ്യർഥിച്ചു. മൂന്നാംഘട്ട മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചാൽ അടിയന്തര നിർമാണപ്രവർത്തനങ്ങളൊഴികെ പൊളിക്കൽ–- നിർമാണ പ്രവർത്തനങ്ങൾ നടത്താനോ ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കാനോ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top