29 December Sunday

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്‌; ആദ്യ സ്ഥാനാർഥി പട്ടികയുമായി അജിത്‌ പവാർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

photo credit: facebook

ന്യൂഡൽഹി > ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി പട്ടിക പുറത്തിറക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർടി(എൻസിപി–അജിത്‌ പവാർ). 11 പേരടങ്ങുന്ന ആദ്യ പട്ടികയാണ്‌ ശനിയാഴ്ച പുറത്തിറക്കിയത്‌.

ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്‌ലിയിൽ മുലായം സിംഗ്, ബുരാരിയിൽ രത്തൻ ത്യാഗി, ചാന്ദ്‌നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഓഖ്‌ലയിൽ നിന്ന് ഇമ്രാൻ സൈഫി, ഛത്തർപൂരിൽ നിന്ന് നരേന്ദർ തൻവാർ, ലക്ഷ്മി നഗറിൽ നിന്ന് നമഹ, ഗോകുൽപുരിയിൽ നിന്ന് ജഗദീഷ് ഭഗത്, മംഗോൾപുരിയിൽ നിന്ന് ഖേം ചന്ദ്, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, സംഗം വിഹാറിൽ നിന്ന് ഖമർ അഹമ്മദ് എന്നിവരാണ്‌ മത്സരിക്കുന്നത്.  

ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ആം ആദ്മി പാർടി(എഎപി) 70 സീറ്റുകളിലേക്കും കോൺഗ്രസ് 47 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ എഎപിയിൽ നിന്ന്‌ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിലും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കൽക്കാജിയിൽ നിന്നും സൗരഭ് ഭരദ്വാജ്‌ ഗ്രേറ്റർ കൈലാഷി‌ൽ നിന്നും ബിജെപി വിട്ട് ആം ആദ്മി പാർടിയിലെത്തിയ രമേഷ് പെഹ്ൽവാൻ കസ്തൂർബ നഗറിൽ നിന്നും ജനവിധി തേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top