22 December Sunday

കെജ്‌രിവാളിന്റെയും സിസോദിയയുടെയും കവിതയുടെയും കസ്റ്റഡി നീട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ന്യൂഡൽഹി > മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആംആദ്‌മി നേതാവ് മനിഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. ആ​ഗസ്‌ത് 9 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പ്രത്യേക കോടതി ജഡ്‌ജി കാവേരി ബജ്‌വ കസ്റ്റഡി കാലാവധി നീട്ടിയത്. നിലവിൽ മൂന്ന് പേരും തിഹാർ ജയിലിലാണ്. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top