03 December Tuesday

പുകമഞ്ഞിൽ മൂടി ഡൽഹി: വായുമലിനീകരണം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ന്യൂഡൽഹി> ഡൽഹിയിൽ ദീപാവലിക്കുശേഷം തുടർച്ചയായി വായുമലിനീകരണം രൂക്ഷം. ഇന്ന് പുലർച്ചെ വൻ തോതിൽ പുകമഞ്ഞ് അനുഭവപ്പെട്ടു.  കേന്ദ്ര വായുമലിനീകരണ ബോർഡിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്‌ വായുനിലവാര സൂചിക ശരാശരി 335 ആണ്‌ രേഖപ്പെടുത്തിയത്. ആന്റി സ്മോ​ഗ് ​ഗൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിലും വായുനിലവാരം വളരെ മോശം നിലയിൽ തുടരുകയാണ്.  

ചെങ്കോട്ടയ്ക്ക് സമീപം വായുനിലവാര സൂചിക 207-ൽ എത്തി. ഡൽഹിയിൽ എയിംസിന് ചുറ്റുമുള്ള പ്രദേശം കനത്ത മൂടൽമഞ്ഞിൽ നിറഞ്ഞു. ഭവാന, ന്യൂ മോത്തിബാഗ്‌  എന്നിവിടങ്ങളിൽ ​ഗുണനിലവാരം 409 റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ആശുപത്രികളിൽ ശ്വാസതടസ്സമുൾപ്പടെയുള്ള ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികൾ വർധിച്ചു. കണ്ണുകളിൽ നീറ്റൽ, തൊണ്ടയിൽ അസ്വസ്ഥത, ചുമ തുടങ്ങിയവയുമായും രോഗികളെത്തുന്നുണ്ട്‌.

തണുപ്പുകൂടുകയും മൂടൽമഞ്ഞ്‌ പരക്കുകയും ചെയ്യുന്നതോടെ സാഹചര്യം കൂടുതൽ വഷളാകും. കൃത്രിമമഴ പെയ്യിക്കണമെന്നും സ്‌കൂളുകൾ അനിശ്‌ചിതകാലം അടക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായി. ആനന്ദ്‌ വിഹാറിൽ ഡ്രോണുകളിൽ വെള്ളം തളിക്കുന്നത്‌ തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top