26 December Thursday

ഡീപ്ഫേക്ക് പ്രശ്നങ്ങൾ പഠിക്കാൻ സമിതി; അം​ഗങ്ങളെ നിർദേശിക്കാനാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ന്യൂഡൽഹി > ഡീപ്ഫേക്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയിലേക്ക് അം​ഗങ്ങളെ നിർദേശിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി.

ഡീപ്ഫേക്ക് സംബന്ധമായ പ്രശ്‌നങ്ങൾ പരിശോധിക്കാന്‍ നവംബര്‍ 20-ന് കമ്മിറ്റി രൂപവത്കരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കകം അം​ഗങ്ങളെ നാമനിർദേശം ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top