31 October Thursday

പുകമഞ്ഞിൽ മൂടി ഡൽഹി; വായു ഗുണനിലവാരം വീണ്ടും മോശം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

വീഡിയോ ദൃശ്യം

ന്യൂഡൽഹി> കനത്ത പുകമഞ്ഞിൽ മൂടിഡൽഹിയും സമീപ പ്രദേശങ്ങളും. ഇന്ന് പുലർച്ചെയാണ് ഡൽഹിയിൽ പുകമഞ്ഞ് രൂപപ്പെട്ടത്. നിരവധി മലിനീകരണ നിയന്ത്രണ നടപടികൾ ഉണ്ടായിരുന്നിട്ടും വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്റെ (SAFAR) കണക്കനുസരിച്ച് ഇന്ന് രാവിലെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം 328 എക്യുഐ(എയർ ക്വാളിറ്റി ഇൻഡക്സ്‌) ആണ് രേഖപ്പെുത്തിയത്.

ദേശീയ തലസ്ഥാനത്തെ 40 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ഒന്നായ ആനന്ദ് വിഹാറിൽ വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത് 419 എക്യുഐയാണ്. എയർ ക്വാളിറ്റി ഇൻഡക്സ്‌ പ്രകാരം വായുവിന്റെ ഗുണനിലവാരം 0 മുതൽ 50 വരെ മികച്ചതും, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതമായതുമാണ്. എന്നാൽ ഇതിന് മുകളിലേക്ക് രേഖപ്പെടുത്തുന്ന ഓരോ മൂല്യങ്ങളും വായുവിന്റെ മോശം അവസ്ഥയെ സൂചിപ്പിക്കുന്നു.

അലിപൂർ, അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ഐജിഐ എയർപോർട്ട് (ടി3), ജഹാംഗീർപുരി, മുണ്ട്ക, നരേല, ഓഖ്‌ല, പട്‌പർഗഞ്ച്, പഞ്ചാബി ബാഗ്, രോഹിണി, ആർകെ പുരം, രോഹിണി, വിവേക് ​​വിഹാർ, ഷാദിപൂർ, സോണിയ വിഹാർ, വസീർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശമായി തുടരുന്നു. കാറ്റ് ലഭിക്കാതെവന്നതോടെ അന്തരീഷത്തിൽ മാലിന്യം കെട്ടിക്കിടന്നത് കാരണമാണ് തലസ്ഥാനത്തിന് വീണ്ടും വായു മലിനമായതെന്നാണ്‌ റിപ്പോർട്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top