21 December Saturday

ഡൽഹി ലെഫ്‌.ഗവര്‍ണറുടെ അനാവശ്യ ഇടപെടൽ ജനാധിപത്യത്തിന്‌ ദോഷമെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


ന്യൂഡൽഹി
ഡൽഹി ലെഫ്‌റ്റനന്റ്‌ ഗവർണറുടെ അനാവശ്യഇടപെടലുകൾ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന്‌ സുപ്രീംകോടതിയുടെ വിമർശം. മുനിസിപ്പൽ കോർപറേഷൻ സ്‌റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പിൽ ലെഫ്‌. ഗവർണർ വി കെ സക്‌സേന അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്ന്‌ ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു. എവിടെ നിന്നാണ്‌ താങ്കൾക്ക്‌ ഇത്രയും അധികാരം എന്നും ലെഫ്‌. ഗവർണറോട്‌ കോടതി ചോദിച്ചു.

മുനിസിപ്പൽ കോർപറേഷൻ നിയമത്തിലെ 487–-ാം വകുപ്പ്‌ അനുസരിച്ച്‌ തെരഞ്ഞെടുപ്പിൽ ഇടപെടാൻ തനിക്ക്‌ അധികാരമുണ്ടെന്ന ലെഫ്‌.ഗവർണറുടെ അവകാശവാദത്തിൽ കോടതി സംശയംപ്രകടിപ്പിച്ചു. സ്‌റ്റാൻഡിങ് കമ്മിറ്റിയിലെ ആറാമത്തെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ ലെഫ്‌. ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തിയെന്ന്‌ ചൂണ്ടിക്കാട്ടി ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ്‌യാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top