22 December Sunday

ദീപാവലി ആഘോഷിക്കുന്നതിനിടെ വെടിവയ്പ്; ഡൽഹിയിൽ 2 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

പ്രതീകാത്മകചിത്രം

ന്യൂഡൽഹി > ദീപാവലി ആഘോഷിക്കുന്നതിനിടെ ഡൽഹിയിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ വെടിയേറ്റ് മരിച്ചു. 10 വയസുകാരന് പരിക്കേറ്റു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. ആകാശ് ശർമ (44), അനന്തരവൻ റിഷഭ് ശർമ (16) എന്നിവരാണ് മരിച്ചത്. ആകാശ് ശർമയുടെ മകൻ ക്രിഷ് ശർമയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

ഷഹ്ദാരയിലെ വീടിനു പുറത്തുനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു ആകാശും കുടുംബവും. ഇതിനിടെ വീട്ടിലേക്ക് എത്തിയ അക്രമികൾ ആകാശിനെ വെടിവയ്ക്കുകയായിരുന്നു. ശേഷം രക്ഷപെടാൻ ശ്രമിച്ച അക്രമികളെ പിന്തുടർന്ന റിഷഭിനും വെടിയേറ്റു. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നി​ഗമനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top