25 December Wednesday

ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു; നിയന്ത്രണങ്ങൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

ന്യൂഡൽഹി > ഡൽഹിയിൽ വായുമലീനീകരണ തോത് മെച്ചപ്പെട്ടതിനാൽ   ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന് (ജിആർപി) കീഴിലുള്ള നാലാം ഘട്ട നിയന്ത്രണങ്ങൾ റദ്ദാക്കി. വായു മലിനീകരണതോത്‌ കുറഞ്ഞതായി ചൊവ്വാഴ്‌ചയാണ്‌ റിപ്പോർട്ടുകൾ പുറത്തു വന്നത്‌.  ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ്‌ (എക്യൂകെ) 369 ആയതിനെ തുടർന്നാണ്‌ നിയന്ത്രണങ്ങൾ ഒഴിവാക്കിയതെന്ന്‌ കേന്ദ്രം ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു.

കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയും വായുവിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുള്ളതായി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവയ്ക്കൽ, ഡൽഹിയിൽ പ്രവേശിക്കുന്ന അത്യാവശ്യമല്ലാത്ത മലിനീകരണ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എന്നിവയാണ്‌  ജിആർപിന് കീഴിലുള്ള  നാലാം ഘട്ട നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top