20 November Wednesday

ഡൽഹി സ്ഫോടനം: അന്വേഷണം ഖലിസ്ഥാൻ വാദികളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ഡൽഹി > രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഡൽഹി പൊലീസിന്റെ അന്വേഷണം ഖലിസ്ഥാൻ വാദികളിലേക്ക്. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ​ഖലിസ്ഥാനുമായി ബന്ധമുള്ള ജസ്റ്റിസ് ലീ​ഗെന്ന ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖലിസ്ഥാൻ വാദികളുമായി സ്‌ഫോടനത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നത്.

ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റിൽ, സ്ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും എഴുതിയിരുന്നു.

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപമാണ് ഇന്നലെ സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ 7.50 ഓടെയാണ് സ്കൂളിന്റെ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉ​ഗ്ര ശബ്ദത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ​ഗ്ലാസുകൾ തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top