ഡൽഹി > ശനിയാഴ്ച രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 41.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 101 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി)യുടെ കണക്കനുസരിച്ച് തലസ്ഥാനത്താണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 1923 ഡിസംബർ മൂന്നിന് 75.7 മില്ലിമീറ്റർ മഴ പെയ്തിരുന്നു. 1901-ൽ രേഖകൾ ആരംഭിച്ചതിന് ശേഷമുള്ള പ്രതിമാസ മഴയുടെ കാര്യത്തിൽ 2024 ഡിസംബറിലെ അഞ്ചാമത്തെ ഏറ്റവും ഉയർന്ന മഴയായി ഈ മഴ മാറിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..