ന്യൂഡൽഹി > ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു. വായുമലിനീകരണ തോതിൽ നേരിയ വർധനവുണ്ടായതായി അധികൃതർ അറിയിച്ചു. നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
കേന്ദ്ര മലിനീകരണ നിതന്ത്രണ ബോർഡിന്റെ(സിപിസിബി)കണക്കുകൾ പ്രകാരം ബുധനാഴ്ച രാവിലെ 9 മണിയോടെ 301 ആയിരുന്നു ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ). എന്നാൽ വ്യാഴാഴ്‌ച ഇതിൽ നേരിയതോതിൽ വർധനവുണ്ടായി. നിലവിൽ എക്യുഐ 313 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിസിബി കണക്കുകൾ പ്രകാരം എയർ ക്വാളിറ്റി ഡാറ്റ രേഖപ്പെടുത്തിയ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ഒന്നിലെയും വായുമലിനീകരണതോത് ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. അതേസമയം, നഗരത്തിലെ താപനിലയിലും മാറ്റം വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ താപനിലയായ 10.2 ഡിഗ്രി സെൽഷ്യസിൽ നിന്ന് 0.2 ഡിഗ്രി സെൽഷ്യസ് കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..