22 December Sunday

സാങ്കേതിക തകരാർ: ഡൽഹി- സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ന്യൂഡൽഹി > ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതികത്തകരാറിനെത്തുടർന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ183 വിമാനമാണ് റഷ്യയിലെ ക്രാസ്നോയാർസ്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

കാർ​ഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് ലാൻഡിങ്. 225 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരേയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top