ന്യൂഡൽഹി
ഡൽഹിയിലെ പൊതു–-സ്വകാര്യ സ്‌കൂളുകളിലെ ആറുമുതൽ എട്ടുവരെ ക്ലാസിലെ വിദ്യാർഥികൾക്ക് മാസത്തിൽ പത്തുദിവസം ബാഗില്ലാതെ സ്‌കൂളിൽ വരുവാൻ അനുമതി നൽകി വിദ്യാഭ്യാസ ഡയറക്ടറേറ്റ്. കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്‌ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ലാസിന് പുറത്ത് ചരിത്ര, സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും കലാപ്രവർത്തകരോടും കരകൗശല വിദഗ്ധരോടും സംവദിക്കുന്നതിനും അവസരമൊരുക്കുന്ന "ബാഗില്ലാത്ത ദിനങ്ങൾ' സംസ്ഥാനങ്ങൾ നടപ്പിലാക്കണമെന്ന നിർദേശം എൻസിഇആർടി ജൂലൈയിൽ മുന്നോട്ടുവച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..