14 November Thursday

പുകമഞ്ഞിൽ മൂടി ഡൽഹി; പത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ന്യൂഡൽഹി >  ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടതേടെ ഇന്ന് രാവിലെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നീ പ്രദേശങ്ങളൾ കനത്ത പുകമഞ്ഞിൽ മൂടി.  പ്രതികൂല കാലാവസ്ഥയെ തുടർന്ന്  10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

രാവിലെ ഏഴ് മണി മുതൽ ജയ്പൂരിലേക്കുള്ള ആറ് വിമാനങ്ങൾ , ലഖ്‌നൗവിലേക്കുള്ള ഒരു വിമാനം ഉൾപ്പെടെ 10 വിമാനങ്ങൾ എന്നിവയാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീറോ മീറ്റർ വിസിബിലിറ്റിയാണ് രേഖപ്പെടുത്തിയത്. റൺവേ വിഷ്വൽ റേഞ്ച് വിവിധ സ്ഥലങ്ങളിൽ 125 മുതൽ 500 മീറ്റർ വരെയായതായി കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സ്  ഏറ്റവും ​ഗുരുതരമായ വിഭാഗമായ 400 കടന്നു. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നീ ന​ഗരങ്ങളിലെയും വായു​ഗുണനിലവാരം താഴ്ന്നു. ഫരീദാബാദിൽ 188 എക്യുഐയാണ് രേഖപ്പെടുത്തിയത്.  ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ രണ്ടാം ഘട്ടം ഡൽഹിയിൽ നടപ്പിലാക്കി വരികയാണ്. മെക്കാനിക്കൽ സ്വീപ്പിംഗും, റോഡുകളിൽ വെള്ളം തളിക്കലും നിർമ്മാണങ്ങൾ പൊളിക്കുന്ന സ്ഥലങ്ങളിൽ പൊടി നിയന്ത്രണ നടപടികൾ ഉൾപ്പടെ നടപ്പിലാക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top