28 December Saturday

സംവിധായകൻ അശ്വിനി ദിറിന്റെ മകൻ കാറപകടത്തിൽ മരിച്ചു: സുഹൃത്ത് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ജലജ് ദിർ

മുംബൈ > സംവിധായകൻ അശ്വിനി ദിറിന്റെ മകൻ ജലജ് ദിർ (18) കാറപകടത്തിൽ മരിച്ചു. നവംബർ 23ന് വിൽ പാർലേയിലെ വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ വെച്ചായിരുന്നു അപകടം. സംഭവത്തിൽ ജലജിന്റെ സുഹൃത്ത് സാഹിലിനെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് സുഹൃത്ത് വാഹനമോടിച്ചതെന്നാണ് വിവരം.

സാബിൽ, ശരത്, ജേഡൻ എന്നീ മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് ജലജ് യാത്ര പോയിരുന്നത്. സാഹിലാണ് കാറോടിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന സാഹിൽ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിൻ സീറ്റിലിരുന്ന ജലജിനും ശരത്തിനും ​ഗുരുതരമായി പരിക്കേറ്റു. ജലജിനെ ആദ്യം ജോ​ഗേശ്വരി ആശുപത്രിയിലും തുടർന്ന് പരിക്ക് ​ഗുരുതരമായതിനാൽ കോകില ബെൻ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരിച്ചു.

അമിത വേ​ഗതയിലാണ് സാബിൽ കാറോടിച്ചിരുന്നതെന്ന് ജേഡൻ പൊലീസിനോട് പറഞ്ഞു. ജേഡന്റെ പരാതിയിലാണ് സാഹിലിനെ അറസ്റ്റ് ചെയ്തത്. വൺ ടൂ ത്രീ, അദിതി തും കബ് ജാവോ​ഗേ, സൺ ഓഫ് സർദാർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അശ്വിനി ദിർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top