22 December Sunday

മോഷണ ശ്രമത്തിൽ വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല; 20 രൂപ കടയിൽവച്ച് മടങ്ങി മോഷ്ടാവ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ഹൈദരാബാദ്> ഭക്ഷണശാലയിലെ കവർച്ചാ ശ്രമത്തിനിടെ വിലപിടിപ്പുള്ളതൊന്നും ലഭിക്കാത്തതിലുള്ള പരിഭവം സിസിടിവി ക്യാമറയിൽ പ്രകടിപ്പിച്ച് മോഷ്ടാവ്. സുരക്ഷാ ക്യാമറയ്ക്ക് മുന്നിൽ കൈകൂപ്പി പരിഹസിക്കുന്ന മോഷ്ടാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആന്ധ്രയിലെ രം​ഗറഡ്ഡി ജില്ലയിൽ മഹേശ്വരത്തെ ഒരു ഭക്ഷണശാലയിലാണ് സംഭവം. മോഷണ ശ്രമത്തിൽ ഒന്നും കിട്ടാതായതോടെ നിരാശനായി ഇരുപത് രൂപ കടയിൽവച്ച് ഒരു കുപ്പി വെള്ളവുമായാണ്  മോഷ്ടാവ് മടങ്ങിയത്. പുലർച്ചെ കട തുറന്നപ്പോഴാണ്  സിസിടിവി ദൃശ്യങ്ങൾ കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top