21 December Saturday

ഹൈദരാബാദിൽ ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ഹൈദരാബാദ് > തെലങ്കാനയിൽ വനിത ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം. സെക്കന്തരാബാദിലെ ​ഗാന്ധി ഹോസ്പിറ്റലിലാണ് സംഭവം. കാഷ്വാലിറ്റി വാർഡിൽ വച്ച് ചികിത്സയ്ക്കെത്തിയ പ്രതി ഡോക്ടറ ആക്രമിക്കുകയായിരുന്നു. 40കാരനായ വ്യക്തിയാണ് ആക്രമിച്ചത്. ഡോക്ടർ മറ്റൊരു രോ​ഗിയെ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം.

പിന്നിലൂടെ എത്തിയ ഇയാൾ ഡോക്ടറുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ച് ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ വസ്ത്രം കീറുകയും ചെയ്തു. ഉടൻ തന്നെ മറ്റ് ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നവരും ഓടിയെത്തി ഡോക്ടറെ രക്ഷപെടുത്തി. പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top