ന്യൂഡൽഹി > കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യ തലസ്ഥാനത്ത് വൻ പ്രതിഷേധം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിലാണ് ഡോക്ടർമാരുടെ പ്രതിഷേധം. റസിഡന്റ് ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ആരോഗ്യ രംഗത്തെ നിരവധിപേരാണ് പ്രതിഷേധത്തിനെത്തിയിരിക്കുന്നത്.
എന്നാൽ പ്രതിഷേധക്കാരോടു പിരിഞ്ഞു പോകണമെന്നും ആരോഗ്യ മന്ത്രാലയത്തിനുമുന്നിൽ പ്രതിഷേധിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പകരം ജന്തർ മന്തറിൽ പ്രതിഷേധിക്കാമെന്നും പൊലീസ് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിനുമുന്നിൽ പ്രതിഷേധം തുടർന്നാൽ നിയമനടപടി ഉണ്ടാകുമെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. ജന്തർ മന്തറിലേക്ക് പോകാനുള്ള വാഹന സൗകര്യം ഒരുക്കാം എന്നു പറഞ്ഞ പൊലീസിനോട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിനേഷ് ഫോഗട്ടിനു നീതി കിട്ടിയില്ല എന്ന് പ്രതിഷേധക്കാർ മറുപടി നൽകി. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധക്കാർ ഒത്തുകൂടിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..